കോളിച്ചിറ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെയും എം എൽ എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഴൂരിൽ ബിജെപി പ്രതിഷേധ മാർച്ച് നടത്തി.
ബിജെപി പഞ്ചായത്ത് സമിതി നടത്തിയ പ്രതിഷേധ മാർച്ച് കെ സിന്ധുവിന്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് വിജേഷ് കുടവൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കോട്ടക്കരി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു,വൈസ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ബിനു ബി എൽ, പ്രജിത, മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത്, വാർഡ് മെമ്പർമാരായ ബിനൂപ്,രതീഷ് ശാലിനി,ലാലു മറ്റ് പഞ്ചായത്ത് സമിതി അംഗങ്ങൾ പങ്കെടുത്തു.

