വർക്കല: അയിരൂരിൽ വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചെമ്മരുതി തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. പതിനൊന്ന് ദിവസം മുമ്പായിരുന്നു ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത് . രണ്ടാം വിവാഹ ചടങ്ങിൽ ബന്ധുക്കൾ സഹകരിച്ചില്ലെന്നും പറഞ്ഞു കേൾക്കുന്നു.
ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് ജിഷയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.നാട്ടുകാർ അറുത്തിട്ട് ഉടനെ വർക്കല ഗവ : താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
ജിഷയുടെ ആദ്യ വിവാഹത്തിലെ ഭർത്താവ് ശരത് ഒന്നര വർഷം മുമ്പ് വിദേശത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ആദ്യവിവാഹത്തിൽ ജിഷക്ക് അഞ്ചും എട്ടും വയസുള്ള രണ്ട് പെൺ മക്കളുണ്ടു.ഇവരുമായി ജിഷ പ്രത്യേകം താമസിച്ചു വരുകയായിരുന്നു .രണ്ടാം വിവാഹത്തിനു ശേഷം ഭർത്താവ് അജി നടേശനോടൊപ്പം ജിഷയുടെ ഇതേ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.വർക്കല പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു

