ആറ്റിങ്ങൽ.ഭാര്യയെയും കുഞ്ഞിനെയും സ്ഥിരമായി മദ്യപിച്ചു ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചു വന്ന ഇളംബ മേവൂട്ടി പച്ച വീട്ടിൽ 40 വയസ്സുള്ള കുമാറിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്. ഭർത്താവിന്റെ നിരന്തര മദ്യപാനത്തെ തുടർന്ന് നിരവധി തവണ താക്കീത് ചെയ്തു വിട്ടു എങ്കിലും മർദ്ദനം തുടർന്നു പോയത് കൊണ്ട് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഡൊമസ്റ്റിക് വയലൻസ് ആക്ട് പ്രകാരം പ്രൊട്ടക്ഷൻ ഓർഡർ സമ്പാദിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞദിവസം ഭാര്യയെ മർദ്ദിക്കുകയും പിടിച്ചുമാറ്റാൻ ചെന്ന മകളെ കമ്പ് കൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്ത പ്രതിയെ ഭാര്യയുടെ പരാതിയിൽ ഡൊമസ്റ്റിക് വയലൻസ് ആക്ട് ലംഘനം, ജുവനയിൽ ജസ്റ്റിസ് ആക്ട് എന്നിവ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

