കഠിനംകുളം : കോവിഡ് വ്യാപനത്തെ തുടർന്ന് കഠിനംകുളം പ്രദേശവാസികൾക്ക് ആശുപത്രി ആവശ്യങ്ങൾക്കും മറ്റും വാഹന സൗകര്യം ഏർപ്പെടുത്തി യൂത്ത് കോൺഗ്രസ് . യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കി വരുന്ന യൂത്ത് കെയറിന്റെ ഭാഗമായാണ് വാഹന സൗകര്യം ഏർപ്പെടുത്തിയത്. കെപിസിസി സെക്രട്ടറി എം. എ ലത്തീഫ് പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു.
കൂടാതെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും കഠിനംകുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി. കൂടാതെ പ്രദേശങ്ങളിൽ സാനിറ്റൈസറും മാസ്ക്കും വിതരണം നടത്തി.
യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് ഷജിൻ സക്കീർ, കഠിനംകുളം മണ്ഡലം പ്രസിഡന്റ് അൽ അമീൻ, അനിൽ ലത്തീഫ്, എൽ. ഷാജഹാൻ, സുരേഷ്, ഖലീഫ, ജോയ്, വിജിലാഷ്, മോനിഷ്, സഞ്ജു എന്നിവർ പങ്കെടുത്തു
