കോവിഡ് വാക്സിൽ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി വീട്ടുമുറ്റ സത്യാഗ്രഹം സംഘടിപ്പിച്ചു.അഞ്ചുതെങ്ങ് പഞ്ചായത്ത് ആറാം വാർഡിൽ സംഘടിപ്പിച്ച സത്യഗ്രഹം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ് ജംഗ്ഷനു സമീപം ജലജ മന്ദിരത്തിലും പിള്ളയ്ക്കവിളാകം വീട്ടിലും സത്യഗ്രഹം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ എൽ സ്കന്ദ കുമാർ, നവ്യ എസ് രാജ് എന്നിവർ സംസാരിച്ചു.
