ആറ്റിങ്ങൽ: നഗരസഭ വാർഡ് 14 അവനവഞ്ചേരി ഐ.ഒ.ബി ലൈൻ ക്രസന്റിൽ സമദ് – സെലീന ദമ്പതികളാണ് 5000 രൂപ നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് കൈമാറിയത്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ നിർദ്ദേശപ്രകാരം ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ സി.പി.എം ഈസ്റ്റ് കമ്മിറ്റി സെക്രട്ടറിയും വാർഡ് രക്ഷാധികാരിയുമായ സി.ചന്ദ്രബോസ്, ബ്രാഞ്ച് സെക്രട്ടറി ബി.സി.ഡി സുധീർ, പാലിയേറ്റീവ് കെയർ മെമ്പർ ബർമ്മ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ധനസഹായം നൽകുന്നതിന് ബന്ധപ്പെടേണ്ട ബാങ്ക് അകൗണ്ട് 👇
MUNICIPAL SECRETARY ATTINGAL
Acc No. 2790101012906
IFSC . CNRB0002790
Canara Bank, Polymel Tower
Near Attingal Municipality.
