കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ അടച്ചിടും. മെയ് 8 മുതൽ 16 തിയതി വരെയാണ് ഹാർബറിൻ്റെ പ്രവർത്തനം നിർത്തിവെക്കുന്നത്.
മുതലപ്പൊഴി മത്സ്യബന്ധന ഹാർബറിൽ തമിഴ്നാട്, കർണ്ണാടക തുടങ്ങി അന്യ സംസ്ഥാനങ്ങളിൽ നിന്നും, കേരളത്തിൻ്റെ വിവിധ കണ്ടെയ്മെൻ്റ് സോണുകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിച്ചേരുന്നതായും ജനങ്ങൾ വലിയ തോത്തിൽ കൂട്ടം കൂടി മത്സ്യലേലവും വിപണനവും നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹാർബർ അടച്ചിടുന്നതിന് ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി യോഗം തിരുമാനിച്ചത്.
വർക്കല ഡി.വൈ.എസ്.പിക്കും ചിറയിൻകീഴ് സി.ഐക്കും അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനും ഇത് സംബന്ധമായ തിരുമാനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.
