മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് ഇന്നു തുടങ്ങിയ സാമൂഹിക അടുക്കളയിലേയ്ക്ക് മുൻ പഞ്ചായത്ത് പ്രസിഡണ്ട് വേങ്ങോട് മധു വാക്ക് ഒരു മാസത്തെ സർവീസ് പെൻഷൻ നൽകിയത്. തൻ്റെ പെൻഷൻ തുകയ്ക്കുള്ള ഭക്ഷ്യധാന്യങ്ങളും മലക്കറികളും പലവ്യഞ്ജനങ്ങളും വേങ്ങോട് മധു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുമ ഇടവിളാകം, സെക്രട്ടറി ജി.എൻ.ഹരികുമാർ എന്നിവരെ ഏല്പിച്ചു.
വൈസ് പ്രസിഡണ്ട് കോട്ടറക്കരി മുരളി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ മംഗലപുരം ഷാഫി, കെ.എസ്.അജിത് കുമാർ, ക്ഷേമകാര്യ ചെയർമാൻ മുരുക്കുംപുഴ സുനിൽ, മെമ്പർമാരായ വി.അജികുമാർ, അജയ രാജ്.ബി.എസ്, കരുണാകരൻ, ശ്രീലത, ഖുറൈഷാ ബീവി, ഷീല, മീന, കവിത, ബിനി, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ, മുൻ പഞ്ചായത്ത് മെമ്പർമാരായ എസ്.സുധീഷ് ലാൽ, സി.ജയ്മോൻ, എം.ഷാനവാസ്, ദീപ സുരേഷ്, എം.എസ്.ഉദയകുമാരി, ലളിതാംബിക, എസ്.ആർ.കവിത, സി.പി.സിന്ധു, എൽ.മുംതാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
