ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 86 പേരാണ് രോഗബാധിതർ. ഇതിൽ 77 പേർ ഹോം ഐസൊലേഷനിലും, 5 പേർ സി.എഫ്.എൽ.റ്റി.സി യിലും, 4 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 44 പേർ രോഗമുക്തരാകുകയും, പുതിയതായി 8 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 47 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 82 പേരും, ശ്രീപാദത്തിൽ 46 പേരും കഴിയുന്നതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
