പുതുക്കുറിച്ചി : തീരദേശ മേഖലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള അതിഥി തൊഴിലാളികൾക്ക് കോവിഡ് സാഹചര്യത്തിൽ സാന്ത്വനവുമായി മുസ്ലിം ലീഗ് ഘടകങ്ങൾ ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പുതുക്കുറിച്ചിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം പി കുഞ്ഞ് കിറ്റുകളുടെ വിതരണോൽഘാടനം നിർവഹിച്ചു. അനിൽ കമാൽ, സജീബ് പുതുക്കുറിച്ചി, നൗഷാദ് ബഷീർ, അനിൽ അൻസർ, നൗഷാദ് ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
