കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ മഴക്കാല പകർച്ചവ്യാധികളുടെ വ്യാപന സാധ്യത ആശങ്ക ഉണർത്തുന്നതിനാൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ സജ്ജമാകുകയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്.

2021 ജൂൺ 5 രാവിലെ 10 മണിക്ക്, പരിസ്ഥിതി ദിനത്തിൽ പേരൂർക്കട ജില്ലാ ആശുപത്രിയിൽ വെച്ച് “മഴക്കാല പകർച്ചവ്യാധി പ്രതിരോധം- ജനകീയ ശുചീകരണ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും” ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കും. ബഹു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. എം.എൽ.എ. ശ്രീ. വി.കെ. പ്രശാന്ത് മുഖ്യ അതിഥിയായെത്തുന്നു.

മഴക്കാലത്തുണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനും അവ പടർത്തുന്ന ജീവികളുടെ വളർച്ച തടയുന്നതിനും പരിസര ശുചിത്വം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.
