വർക്കല.ക്രിട്ടിക്കൽ കൺടൈൻമെന്റ്സോണിൽ സീരിയൽ ഷൂട്ടിംഗ് റിസോർട്ട് പൂട്ടി സീൽ ചെയ്തു വർക്കല ഇടവ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട പാം ട്രീ റിസോർട്ടിലാണ് ഒളിച്ചു സീരിയൽ ഷൂട്ടിംഗ് നടത്തിയത് ഈ മേഖലയിൽ കൊറോണ വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ജില്ലാ കളക്ടർ ഇവിടെ വിലക്കുകൾ പ്രഖ്യാപിച്ചു വിലക്കേർപ്പെടുത്തിയിരുന്നു ഇതിനെ ലംഘിച്ചായിരുന്നു ആളെ കൂട്ടി സീരിയൽ ഷൂട്ടിംഗ് നടന്നത് വർക്കല ഡിവൈഎസ്പി അയിരൂർ സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു കൂടാതെ റിസോർട്ടും പൂട്ടി സീൽ ചെയ്തു

