കോവിഡിൻറെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസരംഗത്ത് ഓൺലൈൻ പഠന സാധ്യത കണക്കിലെടുത്ത്
ഓരോ സ്കൂളിലും ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോണോ, ടാബോ നൽകുന്നതിനുള്ള പരിപാടികൾ നടന്നുവരുന്നു..ഈ അവസരത്തിലാണ് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സഹകരണ ബാങ്ക് വിദ്യാ തരംഗിണി എന്ന പേരിൽ ഫോണോ, ടാബോ വാങ്ങുന്നതിന് പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് തീരുമാനിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ വെട്ടൂർ സർവീസ് സഹകരണ ബാങ്ക് 72 വിദ്യാർഥികൾക്കാണ് സ്മാർട്ട്ഫോൺ വിതരണം ചെയ്തത്
ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ: വി. ജോയി എം.എൽ.എ ഫോണുകൾ വിതരണം ചെയ്തു. വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽരാജ് , വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ ,
ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു , ബാങ്ക് സെക്രട്ടറി സജൻ , ഗ്രാമപഞ്ചായത്ത് അംഗം താഹ , ഡയറക്ടർ ബോർഡ് അംഗങ്ങളായ വിജയകുമാർ , മധുസൂദനൻ നായർ , അജിത്ത്, വഹാബ് എന്നിവർ പങ്കെടുത്തു
