നിർധനരായ വിദ്യാർത്ഥികൾക്കായി ഖത്തർ പെരുമാതുറ കൂട്ടായ്മയുടെ നേതൃത്വത്തിൽ ടി.വി വിതരണം ചെയ്തു. മാടൻവിള ഷംസ്സുൽ ഇസ്ലാം യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായാണ് ടി.വി വിതരണം ചെയ്തത്. വാർഡ് മെമ്പർ നെസിയ സുധീർ ടെലിവിഷൻ സ്കൂൾ അധികൃതർക്ക് കൈമാറി. അധ്യാപികമാരായ അനീസ, സുനിത, സാജിദ, തുടങ്ങിയവർ പങ്കെടുത്തു.
