ടീം വർക്കലയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വിതരണംചെയ്തു. വർക്കലയിലെ വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനാണ് മൊബൈൽ ഫോണുകൾ വിതരണം ആരംഭിച്ചതു…
സന്നദ്ധ സംഘടനകളിൽ വർക്കലയിൽ എല്ലായിപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ടീം വർക്കലയുടെ പ്രവർത്തനങ്ങൾ കണ്ടു വർക്കലയിലെ ഒരു കൂട്ടം സഹോദരിമാർ ടീം വർക്കലയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് പഠനത്തിനായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കുള്ള മൊബൈൽ ഫോണുകളുടെ വിതരണവുമാണ് നടത്തിയത്. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ വർക്കല വാച്ചർമുക്ക് സ്വദേശിനി ആമിന മോൾക്കു മൊബൈൽ നൽകി ടീം വർക്കല വിമൻസ് തുടക്കം കുറിച്ചു.
ചടങ്ങിൽ ശ്യാമ, രശ്മി, അനു, ഭാഗ്യ, ജെബ്ന, ആശ, സൗമ്യ, ഷൈനി, ഹേമ, ദിവ്യ തുടങ്ങിയവരും
ടീം വർക്കല അംഗങ്ങളായഷെറിൻ, സൈഫ്, നസീം, അനസ്, ജിജോ തുടങ്ങിയവരും പങ്കെടുത്തു..
വരും ദിവസങ്ങളിൽ വർക്കലയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തുമെന്നും ഇവർ അറിയിച്ചു


