ആറ്റിങ്ങൽ: സി.ഐ.റ്റി.യു അവനവഞ്ചേരി കിഴക്ക് യൂണിറ്റ് രൂപീകരിച്ചു. അവനവഞ്ചേരി കിഴക്ക് ബ്രാഞ്ച് മേഖലയിൽ ഉള്ള അസംഘടിത തൊഴിലാളികളെ ഏകോപിപ്പിച്ചു കൊണ്ട് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് യൂണിറ്റ് രൂപീകരിച്ചത്. സി.പി.എം ഏരിയാ കമ്മിറ്റി അംഗവും, നഗരസഭ കൗൺസിലറുമായ ആർ.എസ്.അനൂപിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സി.ഐ.റ്റി.യു ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റി കോർഡിനേറ്റർ റ്റി.ദിലീപ് കുമാർ സംഘടനയുടെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് നടത്തിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ യൂണിറ്റ് സെക്രട്ടറിയായി സിനു.എസ്.പി, പ്രസിഡന്റായി ആർ.എസ്.അരുൺ, വൈസ് പ്രസിഡന്റുമാരായി രാകേഷ് കൃഷ്ണ, ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായി റെജി, വിഷ്ണു, രാഗേഷ്.ആർ.ജി എന്നിവർ ചുമതലയേറ്റു. പ്രാരംഭത്തിൽ 12 അംഗങ്ങളുള്ള യൂണിറ്റിൽ പ്രദേശത്ത് വിവിധ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി യൂണിറ്റിന്റെ പ്രവർത്തനം വിപുലമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

