സമ്പൂര്‍ണ്ണ വൈദ്യുതീകരണമടക്കം രാജ്യത്തിന് മാതൃകയായ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ ഒന്നാണ്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്.
എന്നാല്‍ 2021 ലെ കരട് താരീഫ് റഗുലേഷന് തികച്ചും പ്രതിലോമകരവും കേരളത്തിന്റെ വൈദ്യുതി വികസനത്തെ പുറകോട്ടടിപ്പിക്കുന്നതുമാണ്.
സമ്പൂര്‍ണ്ണ വൈദ്യുതീകരണമടക്കം രാജ്യത്തിന് മാതൃകയായ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ ഒന്നാണ് കേരളത്തിന്റെ വൈദ്യുതി മേഖല.
ഈ നേട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും വൈദ്യുതി രംഗം പൊതുമേഖലയില്‍ നിലനില്‍ക്കേണ്ടതുണ്ട്.
വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത ഈ രംഗത്തെ പ്രവര്‍ത്തന കാര്യക്ഷമത ഉയര്‍ത്തുന്നതില്‍ പ്രധാനപ്പെട്ടതാണ്.
എന്നാല്‍ വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലാക്കുന്നതും വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പോലും സ്തംഭനത്തിലാക്കുന്നതുമായ നിര്‍ദ്ദേശങ്ങളാണ് കരട് താരീഫ് റഗുലേഷനിലുള്ളത്.
വൈദ്യുതി മേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്തുന്നതില്‍ വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത വളരെ പ്രധാനപ്പെട്ടതാണ്.
കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിലെ വ്യത്യസ്ഥതകളും വൈദ്യുതി ശൃംഖലയുടെ വ്യാപ്തിയുമൊക്കെ താരീഫ് റഗുലേഷനില്‍ പ്രതിഫലിക്കേണ്ടതുണ്ട്.
നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഗുണമേന്മയുള്ള വൈദ്യുതി താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്നതിന് കഴിയുന്ന നിലയില്‍ വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതവര്ദ്ധിപ്പിക്കേണ്ടതുണ്ട്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും വൈദ്യുതിരംഗം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കുകയാണ്.
വൈദ്യുതി നിയമം ഭേദഗതി ചെയ്തുകൊണ്ട് സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
സംസ്ഥാന നിയമസഭ ഏകകണ്ഠമായംഗീകരിച്ച പ്രമേയം വൈദ്യുതി രംഗം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു.
എന്നാല്‍ ഈ നയത്തിന് വിരുദ്ധമായി കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയത്തെ പരോക്ഷമായി പിന്തുണക്കുന്ന സമീപനമാണ് കരട് താരീഫ് റഗുലേഷന് മുന്നോട്ടുവെക്കുന്നത്. ഇത് തിരുത്താന്‍ റഗുലേറ്ററി കമ്മീഷന് തയ്യാറാകണം.
കേരളത്തിന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ബഹുജനപിന്തുണയോടെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കെ.എസ്.ഇ.ബി. വര്‍ക്കേര്‍സ് അസോസിയേഷനും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷനും തയ്യാറാകും.
