എട്ടുവയസ്സുകാരിയെയും അച്ഛനെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പോലീസിലെ സിവിൽ പോലീസ് ഓഫീസർ രജിത യെ സ്ഥലംമാറ്റി. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലേക്ക് ആണ് ഇവരെ സ്ഥലം മാറ്റിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഐഎസ്ആർഒയുടെ കൂറ്റൻ കാർഗോ വാഹനം കാണാനെത്തിയ തോന്നക്കൽ സായിഗ്രാമം സ്വദേശി ജയചന്ദ്രനെയും മകളെയും തൻ്റെ മൊബൈൽഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് പരസ്യമായി ചോദ്യം ചെയ്തത് .
