കടയ്ക്കാവൂർ ലോക്കലിന് കീഴിലെ-മണനാക്ക് ജഗ്ഷനിൽ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി പാർട്ടി പതാക ഉയർത്തിയാണ് സമ്മേളന നടപടികൾ ആരംഭിച്ചതു. സഖാവു നാസർ നഗറിൽ, മുൻ എം.എൽ, എ യും, സി.പി.ഐ എം തിരു ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ ബി.സത്യൻ സമ്മേളനം ഉൽഘാടനം ചെയ്തു സി.പിഐ എം ഏര്യാ കമ്മറ്റി അംഗം അഞ്ച് തെങ്ങ് സുരേന്ദ്രൻ, എൽ.സി സെക്രട്ടറി അഫ്സൽ മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസി.ആർ, പ്രകാശ്, സാബു, ഷിജു. എന്നിവർ പങ്കെടുത്തു.നിജുകുട്ടൻ അധ്യക്ഷനായിരുന്നു,സിദ്ദിഖ് സ്വാഗതം പറഞു. മുൻകാല പാർട്ടി പ്രവർത്തകരായ തു ളസി ധരൻ, നസീർ എന്നിവരെയും -കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട സുഹൈൽ, ജാസിം എന്നിവരെയും, എസ് എസ് എൽ സി, +2 വിജയികളെയും ആദരിച്ചു.



