ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ നിരന്തര ജനദ്രോഹ നയങ്ങൾക്കെതിരെയാണ് സി.പി.എം അവനവഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ ജനകീയ പ്രതിക്ഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ഏരിയ സെന്റെർ അംഗവും നഗരസഭ മുൻ ചെയർമാനുമായ എം. പ്രദീപ് നിർവ്വഹിച്ചു.
മോദി സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നിരന്തര വിലയ കയറ്റങ്ങളും കർഷക വിരുദ്ധ നയങ്ങൾക്കും എതിരെയാണ് സി.പി.എം രാജ്യവ്യാപകമായി ഇന്ന് സമരങ്ങൾ സംഘടിപ്പിച്ചത്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം 73 കോടിയോളം യുവജനങ്ങൾക്കാണ് ജോലി സാധ്യത നഷ്ട്ടമാകുന്നത്. പെട്രോളിയം ഉൽപ്പന്നത്തിന്റെ അനിയന്ത്രിത വിലകയറ്റത്തിൽ കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ സാധാരണക്കാരിൽ നിന്നും ഇവർ കൊള്ളയടിച്ചു. കർഷക വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിലൂടെ പാവപ്പെട്ടവന്റെ കൃഷിഭൂമി കുത്തക മുതലാളിമാർക്ക് തീറെഴുതുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇവർ ഭാവിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രകരായി മാറുന്ന സ്ഥിതിവിശേഷവും ഉണ്ടാകും. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ രാജ്യ തലസ്ഥാനത്ത് നീണ്ട 9 മാസക്കാലമായി നടക്കുന്ന കർഷക സമരങ്ങൾ അടിച്ചമർത്തുന്നതിന് കോർപ്പറേറ്റ് ഭീമൻമാരുടെ കശാപ്പുകാരായിട്ടാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. കൊവിഡിന് ശേഷം ഇന്ത്യാ മഹാരാജ്യത്ത് പടർന്ന് പിടിച്ചിരിക്കുന്ന രണ്ടാമത്തെ മഹാമാരിയാണ് ബി.ജെ.പി സർക്കാരെന്നും സമര നേതൃത്വം അറിയിച്ചു.
ഏരിയ കമ്മിറ്റി അംഗവും ടൗൺ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റുമായ എം.മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന ജനകീയ പ്രതിഷേധത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും ജനപ്രതിനിധിയുമായ ആർ.എസ്.അനൂപ്, നഗരസഭ ഹെൽത്ത് സ്റ്റാൻൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, സി.ഐ.റ്റി.യു ഏരിയ കോഡിനേറ്റർ റ്റി.ദിലീപ് കുമാർ, ബ്രാഞ്ച് സെക്രട്ടറിമാരായ സുധീർ ബി.സി.ഡി, പ്രഭൻ, കൗൺസിലർ കെ.പി.രാജഗോപാലൻപോറ്റി മുതിർന്ന നേതാവ് വി.ബാബു തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

