നെയ്യാർഡാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി ജെ പി കേന്ദ്രകമ്മറ്റി തീരുമാനത്തിനൊപ്പം കള്ളിക്കാട് പഞ്ചായത്ത് കമ്മറ്റി വിവിധ ഇടങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് തല പാർട്ടി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, വാർഡ്തല പാർട്ടി പ്രവർത്തകർ എന്നിവർ വിവിധ സ്ഥലങ്ങളിൽ സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്തു.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ.വിജയൻ മൈലക്കര മങ്കാരമുട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദിജിയുടെ ദീർഘായുസ്സിനായി അർച്ചന നടത്തി .മൈലക്കര വാർഡിൽ ജന്മദിന ആഘോഷവും പൊതുഇടങ്ങൾ ശുചീകരണ പ്രവർത്തനങ്ങളും നടന്നു.കള്ളിക്കാട് വാർഡിൽ ഭാരതീയ ജനതാ പാർട്ടികള്ളിക്കാട് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കള്ളിക്കാട് കാണി കോണം റോഡിലെ ഓട വൃത്തിയാക്കി. ശുചീകരണ യഞ്ജത്തിൽ ബി ജെ പി കള്ളിക്കാട് ബൂത്ത് പ്രസിഡന്റ് മുരളി കൃഷ്ണന്റെ നേതൃത്വത്തിൽ വാർഡ് പ്രവർത്തകരായ അനീഷ്, അനിൽ, ശശി, രാജേന്ദ്രൻ , പഞ്ചായത്ത് കമ്മറ്റി അംഗം രാജേഷ് കള്ളിക്കാട് തുടങ്ങിയവർ പങ്കെടുത്തു .വാർഡിലെ നാട്ടുകാരും പ്രവർത്തനങ്ങളിൽ സഹകരിച്ചു




