സഹ സംവിധായകനും സീരിയൽ സംവിധായകനുമായ ദിലീപ് കവലയൂരിൻ്റെ വീട്ടിൽ നടന്ന ചടങ്ങാണ് ഇത്തരത്തിൽ ശ്രദ്ധേയമായത് .
സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മനോജ് .കെ ജയൻ ,അലി അക്ബർ തുടങ്ങിയവരോടൊപ്പം സിനിമ പഠിച്ചിറങ്ങിയ പ്രതിഭയാണ് ദിലീപ് കവലയൂർ .ഭരത് മുരളി മീഡിയ ഹബ്ബ് നടത്തിയ ഇൻ്റർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻ്ററി ഫെസ്റ്റിവൽ അദ്ദേഹത്തെ ഡയറക്ടർ ഓഫ് എക്സലൻസ് പുരസ്ക്കാരം നൽകി ആദരിച്ചു .കലാ ജീവിതത്തിൻ്റെ തിരക്കിൽ തിളങ്ങി നിൽക്കവേ .. വിധി ഒരപകട രൂപത്തിൽ അദ്ദേഹത്തെ ശയ്യാവലംബി ആക്കി. ചികിത്സാ പിഴവും ഒരു കാരണമായി .മീഡിയ ഹബ് ചെയർമാനായ നിസ്സാർ ആറ്റിങ്ങലും ,വൈസ് ചെയർമാൻ എ.കെ .നൗഷാദും അദ്ദേഹത്തിൻ്റെ ,കവലയൂരിലെ വീട്ടിലെത്തി പുരസ്ക്കാരം കൈമാറി. പുരസ്ക്കാരം ഏറ്റുവാങ്ങിയപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു. പ്രതീക്ഷ എന്ന ഷോർട്ട് ഫിലിമാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് അർഹനാക്കിയത് .നിരന്തര ചികിത്സയും ഇത് പോലുള്ള സ്നേഹവും പിന്തുണയും കൊണ്ട് പ്രതീക്ഷാ നിർഭരമാണ് ദിലീപിൻ്റെ ജീവിതം ഇപ്പോൾ
