15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ, സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം. ആറ്റിങ്ങലിൽ നടന്ന പ്രതിഷേധ സമരം
എഐറ്റിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രദീപ് കുമാർ അദ്ധ്യക്ഷതവഹിച്ചു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, ആർ.പി.അജി, എസ്.രാജശേഖരൻ, എസ്.ലോറൻസ് (സിഐറ്റിയു ) മണമ്പൂർ ഗോപകുമാർ, കോരാണി ബിജു, ഉദയകുമാർ, സലിം ,നൗഷാദ്, എ.സജീർ (എഐറ്റിയുസി) തുടങ്ങിയവർ സംസാരിച്ചു.
