ഡിവിഷൻ ആഫീസിനു മുന്നിൽവാട്ടർ അതോറിറ്റി ജീവനക്കാരുടെ പ്രതിഷേധസമരം. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധനയം തിരുത്തുക, വാട്ടർ അതോറിറ്റിയുടെ സേവനം ഗ്രാമീണ മേഖലയിൽ ഉറപ്പാക്കുക, ശമ്പള പരിഷ്ക്കരണം യാഥാർത്ഥ്യമാക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡിവിഷൻ ആഫീസുകൾക്ക് മുന്നിൽ കേരള വാട്ടർ അതോറ്റി എംപ്ലോയീസ് യൂണിയൻ്റെ (സിഐറ്റിയു ) നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആറ്റിങ്ങൽ വലിയ കുന്ന് ഡിവിഷനു മുന്നിലെ പ്രതിഷേധ സമരം സിഐറ്റിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻഉദ്ഘാഘാടനം ചെയ്തു.ആർ.ജയകുമാർഅദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാനസെക്രട്ടറി യേറ്റംഗം ഒ ആർ ഷാജി, സിഐറ്റിയു ഏര്യാ കമ്മറ്റിയംഗം സി.സുരേഷ് ബാബു, ജില്ലാ ജോയിൻറ് സെക്രട്ടറി എം.ആർ. പ്രവീൺ കുമാർ,ബ്രാഞ്ച്സെക്രട്ടറി വി.രാജേഷ്, ജോയിൻ്റ് സെക്രട്ടറി രാജീവ് എന്നിവർ സംസാരിച്ചു.



