സംസ്ഥാനത്ത് തുലാവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.അടുത്ത നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും 24 മണിക്കൂറിൽ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.ഈ സാഹചര്യത്തിൽ സംസ്ഥാനത്ത ഇടിമിന്നലിനും പരക്കെ മഴക്കും സാധ്യതയുണ്ട്.സംസ്ഥാനത്ത ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
