തിരുവനന്തപുരം നഗരസഭയുടെ പേരിൽ സ്പോർട്സ് ടർഫുകളിൽ നിന്നും ചില സാമൂഹ്യ വിരുദ്ധർ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും,ലൈസൻസ്,നികുതി,രെജിസ്ട്രേഷൻ എന്നൊക്കെ പറഞ്ഞാണ് ടർഫ് ഉടമകളിൽനിന്നും പണം ആവശ്യപ്പെടുന്നതെന്നും മേയർ പറഞ്ഞു.നഗരസഭാ ഇത്തരത്തിൽ ടർഫുകൾക്കുമേൽ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ല.ടർഫുകളുടെ നികുതി സംബന്ധിച്ച നിർദ്ദേശങ്ങളും,ബൈലോയും തയ്യാറാക്കി വരുന്നതേയുള്ളു.അതുകൊണ്ട് ഇത്തരം വ്യാജൻമാരുടെ പണപ്പിരിവിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണമെന്നും,ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭയെ അറിയിക്കണമെന്നും മേയർ പറഞ്ഞു.
