കിളിമാനൂർ: പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതും ഗ്രൂപ്പ് പോരിന് നേതൃത്വം നൽകിയെന്നും ആരോപിച്ച് കരവാരത്ത് സിപിഐ(എം) നേതാവിനെ കിളിമാനൂർ ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയം മുതൽ പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുകയും അതുവഴി കരവാരം ഗ്രാമപഞ്ചായത്തിൽ ഭരണം നഷ്ടപ്പെടാൻ വരെ കാരണമായെന്നാരോപിച്ച് എസ്. മധുസൂദനക്കുറുപ്പിനെയാണ് ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത്. ഇദ്ദേഹം പ്രസിഡന്റായ സഹകരണ ബാങ്കിലെ ക്രമക്കേടുകളടക്കം പാർട്ടിക്ക് അകത്തും പുറത്തും നിരവധിയായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഏരിയ നേതൃത്വം നടപടി എടുത്തതെന്നാണ് സൂചന. ഇന്ന് സമാപിച്ച കിളിമാനൂർ ഏര്യാ സമ്മേളനത്തിലായിരുന്നു തീരുമാനം.
