ആറ്റിങ്ങൽ ദേശീയപാതയിൽ കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ട് റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലമാണെന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു നഗരസഭാ പ്രദേശങ്ങളായ പ്രൈവറ്റ് ബസ് സ്റ്റാൻഡ് എൽഐസിj ഓഫീസ്, എൽ എം എസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചത് ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റി അംഗം ഡോക്ടർ വി. എസ് അജിത് കുമാർ ഉപരോധ സമരം. ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡൻറ് എസ് ശ്രീരംഗൻ മണ്ഡലം ജനറൽ സെക്രട്ടറി എസ് പ്രസന്നകുമാർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വക്കം യൂ. പ്രകാശ്, എം എച്ച് അഷ്റഫ് ബഷീർ അവനവഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു
