ആറ്റിങ്ങല്‍: നഗരസഭാ പരിധിയില്‍ കെ .റെയില്‍ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് കൗൺസിലർമാർ പ്രതിക്ഷേധിച്ചു വാക്കൌട്ട് നടത്തി. പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലം കേരളജനതബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ യാതൊരു പാരിസ്ഥിതിക പഠനം പോലും നടത്താതെ ധൃതിയില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി മൂലം കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കംകൂട്ടുകയും,സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളജനതയക്ക് വന്‍ ബാദ്ധ്യതയുമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ വരുത്തിവയ്ക്കുന്നതെന്നും . കെ റെയിലിനായി സ്ഥലം നഷ്ടപ്പെടുന്ന
ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പോലും സര്‍ക്കാരിനു ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും പദ്ധതിയുടെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഈ അഴിമതിയ്ക്ക് ബി.ജെ.പി കുടപിടിച്ച് കൊടുക്കകയാണെന്നും കോണ്‍ഗ്രസ്സ് കൗൺസിലര്‍മാര്‍ ആരോപിച്ചു. കൗൺസിലര്‍മാരായ വി.മുരളീധരന്‍നായര്‍,ജി.ശങ്കര്‍, കെ.സതി, രമാദേവി അമ്മ.എ, കെ.ജെ.രവികുമാര്‍ എന്നിവര്‍ സഭ ബഹിഷ്കരിച്ചു നഗരസഭാകവാടത്തിനുമുന്നില് പ്രതിക്ഷേധിച്ചു.
