തിരുവനന്തപുരം: ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ സിംലയിൽ വച്ച് നവംബർ 17, 18 തീയതികളിൽ നടത്തുന്ന ഇന്ത്യൻ പാർലമെന്റിലെയും എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കർമാരുടെ എൺപത്തി രണ്ടാമത് കോൺഫറൻസിൽ പങ്കെടുക്കുന്നതിന് കേരള നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് യാത്രതിരിച്ചു.
സഭാധ്യക്ഷന്മാർ നേരിടുന്ന പ്രധാന വെല്ലുവിളികളെ സംബന്ധിച്ച് വിശദമായ ചർച്ചകൾ ഈ സമ്മേളനത്തിൽ നടക്കും
കോൺഫറൻസിനോട് അനുബന്ധിച്ച് പാർലമെന്റ് സെക്രട്ടറി ജനറൽ, നിയമസഭാ സെക്രട്ടറിമാർ എന്നിവരുടെ യോഗം ഇന്ന് ചേമ്പറിൽ നടന്നു.
നിയമനിർമാണ സഭകളുടെ പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് വിശദമായ ചർച്ച നടന്ന പ്രസ്തുത യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭ സ്പെഷ്യൽ സെക്രട്ടറി ആർ. കിഷോർ കുമാർ, ജോയിന്റ് സെക്രട്ടറി ഡി. ഡി. ഗോഡ് ഫ്രീ എന്നിവർ ഇന്ന് നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
