50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടത്തുന്നത് നികുതി ഭീകരതയാണെന്നും സതീശൻ പറഞ്ഞു.
അധികവരുമാനത്തിൽ കുറവ് വരുത്താൻ സംസ്ഥാന സർക്കാർ തയാറാവണം. ടാക്സി, മത്സ്യത്തൊഴിലാളി, സ്കൂൾ ബസ്, പ്രൈവറ്റ് ബസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സാഹചര്യമനുസരിച്ച് സബ്സിഡി ഏർപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
