കോട്ടയം: വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടില്ലേ പണി ചോദിച്ച് വാങ്ങുന്ന ആ അവസ്ഥയിലാണ് പാലയിലെ രണ്ടു യുവാക്കൾ. ഇന്നലെ പാലാ മീനച്ചിലാർ കടവിലെത്തിയ യുവാക്കൾക്ക് കടവിലിരുന്ന് മദ്യപിച്ചാലോ എന്നായി ചിന്ത.
കടവിലിരുന്ന് മദ്യപിച്ചാൽ പ്രശ്നം ആകുമോ എന്നറിയേണ്ടേ അതിനായി വഴിയേ പോയ ആളോട് ‘ ഇവിടിരുന്ന് കള്ളുകുടിച്ചാൽ പോലീസ് വരുമോയെന്ന് ചോദിച്ചു. പോലീസ് വരുമെന്നും കേസെടുക്കുമെന്നും പിന്നീട് നടന്ന കാര്യങ്ങളിലൂടെ യുവാക്കൾക്ക് പിടികിട്ടി. കാരണം യുവാക്കൾ കടവിലിരുന്ന് രണ്ടെണ്ണം അകത്താക്കി സംശയം ചോദിച്ചത് പോലീസുകാരോട് തന്നെയായിരുന്നു.
മദ്യത്തിന്റേയും ലഹരിമരുന്നിന്റേയും റെയ്ഡിനായി സ്ക്വാഡുകളുടെ കൂടെ മീനച്ചിലാർ കടവിൽ മഫ്തി വേഷത്തിലെത്തിയ പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെപി ടോംസണിനോടാണ് യുവാക്കൾ തങ്ങളുടെ സംശയം ചോദിച്ചത്. മറുപടി കേൾക്കാൻ കൂട്ടാക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ യുവാക്കൾ ഇരുന്ന് ബിയർ കുപ്പി തുറക്കുകയും ചെയ്തിരുന്നു.
പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പ് ചുമത്തി യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്ത ശേഷം യുവാക്കളെ വിട്ടയച്ചതായി പോലീസ് വ്യക്തമാക്ക
