തിരുവനന്തപുരം: ഐടി പാർക്കുകളിലെ (IT Parks) ബാർ ലൈസൻസ് (Bar License) ഐടി കമ്പനികളുടെ ക്ലബുകൾക്കാകും അനുവദിക്കുക. ഇതിനായി അബ്കാരി ചട്ടഭേദഗതിക്കായി എക്സൈസ് കമ്മീഷണർ കരട് ശുപാർശ സമർപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനുള്ള ലൈസൻസ് കർഷക സഹകരണ സംഘങ്ങള്‍ക്കാകും നൽകുക.
ഐടി പാർക്കുകള്‍ക്കുള്ള ബാർ ലൈസൻസും പഴയ വർഗങ്ങളിൽ നിന്നുള്ള മദ്യ ഉൽപ്പാദനവുമായിന്നു പുതിയ മദ്യനയത്തിലെ പ്രധാന നിർദ്ദേശങ്ങള്‍. എന്നാൽ ബാർ ലൈസൻസിനായി ആരും അപേക്ഷ നൽകും, നിലവിൽ ബാറുകള്‍ നടത്തുന്നവർക്കായിരിക്കുമോ അപേക്ഷക്കുള്ള അനുമതി തുടങ്ങിയവയിൽ ഇതേ വരെ വ്യക്തത വന്നിരുന്നില്ല . ഐടി പാർക്കിലെ കമ്പനി രൂപീകരിക്കുന്ന ക്ലബിനോ വിവിധി കമ്പനികൾ ചേർന്നുള്ള കൺസോർഷ്യം രൂപീകരിക്കുന്ന ക്ലബിനോ ലൈസൻസ് അനുവദിക്കണമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാർശ.
ഒരു ഐടി പാർക്കിൽ എത്ര കമ്പനികൾക്ക് ലൈസൻസ് നൽകാമെന്നതിൽ സർക്കാരിന്റെ നയപരമായ തീരുമാനം ഇനിയും വരേണ്ടതുണ്ട്. ഇക്കാര്യം കൂടി ഉൾപ്പെടുത്തിയുള്ള ചട്ട ഭേദഗതിയാണ് ഉടൻ വരിക. ക്ലബ് അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാത്രമായിരിക്കും ബാറിലേക്കുള്ള പ്രവേശന അനുമതിയുണ്ടാവുക. 20 ലക്ഷമാണ് ക്ലബ് ലൈസൻസ് ഫീസ്. ഐടിപാർക്കിലെ ക്ലബുകള്‍ക്കുള്ള ലൈസൻസ് ഫീസും ചട്ടഭേഗതിയിൽ സർക്കാർ തീരുമാനിക്കും.
പഴവർഗങ്ങളിൽ നിന്ന് മദ്യം ഉല്പാദിപ്പിക്കാനുള്ള ലൈസൻസിന് കർഷ സംഘങ്ങള്‍ക്ക് അപേക്ഷ നൽകാം. പഴ വർഗങ്ങള്‍ കൃഷി ചെയ്യുന്ന കർഷകരുടെ സഹകരണ സംഘങ്ങള്‍ക്കാണ് ലൈസൻസ് നൽകുന്നത്. എന്നാൽ മദ്യ ഉൽപ്പാദനത്തിനുള്ള പഴ വർഗങ്ങള്‍ സംഘങ്ങള്‍ കേരളത്തിൽ നിന്നു തന്നെ ഉൽപ്പാദിക്കുയോ കർഷകരിൽ നിന്നും വാങ്ങിയ ചെയ്യണം. കേരളത്തിലെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നയമായിതിനാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും പഴവർഗങ്ങള്‍ കൊണ്ടുവന്നുള്ള മദ്യ ഉൽപാദനം പാടില്ലെന്നും എക്സൈസ് കമ്മീഷണർ ശുപാർശ ചെയ്യുന്നു.
സംസ്ഥാനത്ത് പുതിയ മദ്യനയം (new liquour policy) ഇന്നാണ് നിലവിൽ വന്നത്. പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ (bevco outlets) സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
