നെടുമങ്ങാട്: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. ആർ.സുരൂപിൻ്റെ നേതൃത്വത്തിൽ കല്ലറ താളിക്കുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കല്ലറ,കരേറ്റ്, മുതുവിള,താളിക്കുഴി ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന തണ്ണിയം അപ്പൂപ്പൻ കാവ് പുതുപ്പറമ്പിൽ വീട്ടിൽ പ്രഭാകരൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണു(25) 1.140Kg കഞ്ചാവുമായി എക്സൈസ് പിടിയിലായി.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മിലാദ്, നജുമുദീൻ, ഷജീർ, ഷജീം, അധിൽ എന്നിവർ പങ്കെടുത്തു. ഗഞ്ചാവ് കടത്താനുപയോഗിച്ച ആട്ടോറിക്ഷയും പിടിച്ചെടുത്തു.
