പെരിങ്ങമ്മല ബ്രൈമൂർ മണചാല വനാന്തരങ്ങളിൽ നടന്ന വൈഡൂര്യ ഖനനത്തിനു
പിന്നിൽ ഉന്നതബന്ധങ്ങൾ ഉണ്ടെന്ന് മുൻ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ ആരോപിച്ചു വൈഡ്യൂരഖനനം നടന്ന്ആറ് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്ത പിന്നിൽ ഭരണകക്ഷി നേതാക്കളുടെയും ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും അവിശുദ്ധബന്ധം
കൊണ്ടാണന്നും ജയൻ ഒരു മാസക്കാലത്തോളം വനത്തിനുള്ളിൽ തമ്പടിച്ച് വൻ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനംനടത്തിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിഞ്ഞില്ല എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും പോലീസ് അന്വേഷണത്തെ അട്ടിമറിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ ഉന്നതതലനേതാക്കളാണെന്നും
ആനാട് ജയൻ പറഞ്ഞു വൈഡൂര്യ ജനനം നടന്നു ആറു മാസത്തോളം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പോലീസിൻ്റെയും നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലോട് പെരിങ്ങമ്മല നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിനുമുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാലോട് മണ്ഡലം പ്രസിഡൻറ് കലയപുരം അൻസാരി അധ്യക്ഷത വഹിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി ഡി സി സി ജനറൽ
സെക്രട്ടറി പിഎസ്സ് ബാജിലാൽ
കല്ലറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബി പവിത്ര കുമാർ
വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി പുരുഷോത്തമൻ നായർ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശൈലജ രാജീവൻ
ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്സ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മാരായ നന്ദിയോട് രാജ്കുമാർ കൊച്ചു കരിക്കകം നൗഷാദ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർഎസ് അരുൺരാജ് കോൺഗ്രസ്സ് നേതാക്കളായ ബി സുശീലൻ പൊട്ടൻചിറ ശ്രീകുമാർ എസ്സ് എൻ പുരം ജലാൽ
ഗ്രാമപഞ്ചായയത്ത് വൈസ് പ്രസിഡൻറ്റ്
വസന്ത ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
ഷെഹനാസ് ഗിരിപ്രസാദ് സനൽ യൂത്ത്
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അനിലേഷ് ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു
