രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1060 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ കളുടെ വില കൂട്ടുന്നത്.
