കിളിമാനൂർ. കാരേറ്റ് ചന്തക്കു സമീപം പാലാഴിയിൽ അനുപമയുടെ വീട് കുത്തി തുറന്ന് നിലവിളക്കുകൾ, വെങ്കല തട്ടം, സ്റ്റൗ,എന്നിവ മോഷണം നടത്തിയ കേസിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്. പുളിമാത്ത് പേടിക്കുളം ഊത്തുകുളങ്ങര ലക്ഷംവീട്ടിൽ എം ഷാനവാസ്(32) എസ് സുധീഷ്(33) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 29ന് വൈകിട്ട് ആറര മണിക്ക് വീട്ടിൽ ആളില്ലായിരുന്ന സമയത്ത് വാതിൽ കുത്തി തുറന്നാണ് പ്രതികൾ കവർച്ച നടത്തിയത്. കിളിമാനൂർ എസ് എച്ച് ഒ എസ് സനൂജ്, എസ്ഐ വിജിത് കെ നായർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
