ആറ്റിങ്ങൽ : എഐവൈഎഫ് ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ
സ: നബീൽ നഗറിൽ വച്ച് നടന്നു. എഐവൈഎഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി അൽ ജിഹാൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം അവനവഞ്ചോരി രാജു, ആറ്റിങ്ങൽ ശ്യാം എന്നിവർ സംസാരിച്ചു. പ്രസിഡൻ്റായി അക്ഷയ് യെയും, വൈസ് പ്രസിഡൻ്റുമാരായി നവീൻ, അരുൺ എന്നിവരെയും സെക്രട്ടറിയായി മുകുന്ദൻ ബാബുവിനെയും, ജോയിൻ്റ് സെക്രട്ടറിമാരായി ഗോപിചന്ദ് , രഞ്ജിത്ത് എന്നിവരെയും കൺവെൻഷൻ തെരഞ്ഞെടുത്തു.
