


ഇക്കഴിഞ്ഞ ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച ട്രൈനീസിന്റെ രാജ്യ വ്യാപക കോൺവെക്കേഷൻ സെറിമണിയുടെ ഭാഗമായി ഇളമാട് ഗവൺമെൻറ് ഐടിഐയിൽ നടന്ന അനുമോദന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. വിക്രമൻ പിള്ള, ഇളമാട് ഗ്രാമപഞ്ചായത്തംഗം ഷൈനി.കെ.സി, പിടിഎ പ്രസിഡണ്ട് മീരാറാണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് പ്ലംബർ സി.എച്ച്.എൻ.എം. എന്നീ ട്രേഡുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്ത് അനുമോദിച്ചു. വിജയികളായ മുഴുവൻ കുട്ടികൾക്കുമുള്ള എൻ.സി.വി.ടി. സർട്ടിഫിക്കറ്റും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. പ്രിൻസിപ്പാൾ സജിത.പി സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഹരികൃഷ്ണൻ.എൻ കൃതജ്ഞതയും രേഖപ്പെടുത്തി
