കടക്കാവൂർ തൊപ്പി ചന്ത കുടവൂർ കോണത്ത് ആർ എസ് ഭവനിൽ തങ്കമണിയുടെ മകൾ രാജി (30)യേയും സഹോദരൻ രാജീവിനെയും വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടാ സംഘത്തെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് കോളനിയിൽ താമസക്കാരായ അജിത്ത്,(22) അപ്പു എന്ന് വിളിക്കുന്ന ശ്യാം (20) അച്ചു എന്ന ശരത്(22) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.രാജിയുടെ സഹോദരനായ രാജേഷും പ്രതികളും തമ്മിൽ ഒരു വർഷം മുമ്പ് ഉണ്ടായതായി പറയപ്പെടുന്ന വാക്ക് തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. രാജേഷ് പാലുകാച്ച് ചടങ്ങുമായി ബന്ധപ്പെട്ട് എട്ടാം തീയതി രാത്രി 10 മണിയോടുകൂടി രാജിയുടെ വീട്ടിലെത്തിയതായി അറിഞ്ഞ പ്രതികൾ ആയുധങ്ങളുമായി എത്തി അക്രമം നടത്തുകയായിരുന്നു. അക്രമത്തിൽ രാജിക്കും സഹോദരൻ രാജീവിനും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കുകൾ പറ്റിയിരുന്നു.ഇവർ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കടക്കാവൂർ എസ് എച് ഒ അജേഷ് വിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ ദിപു, എസ് എസ് ,മണിലാൽ,എ എസ് ഐ മാരായ ജയപ്രസാദ്. രാജീവ്., ശ്രീകുമാർ,എസ് സി പി ഒ മാരായ അനീഷ്. നാഷ്,സിയാദ്, സിപി ഒ മാരായ സുജിത്ത് അനിൽകുമാർ, എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ അച്ചു എന്ന് വിളിക്കുന്ന ശരത്തിന് കടക്കാവൂർ പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസുകൾ ഉണ്ട്..
