2022 ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികളുടെ ബിരുദദാനം ആറ്റിങ്ങൽ ഗവ ഐടിഐയിൽ നടന്നു ചടങ്ങ് ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ. എസ്. അംബിക ഉത്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ . അഡ്വ.എസ്. കുമാരി, പ്രിൻസിപ്പൽ ആർ.സുധാ ശങ്കർ, വൈസ് പ്രിൻസിപ്പൽ വികാസ്. എസ്, വാർഡ് കൗൺസിലർ ശങ്കർ.ജി,പി ടി എ പ്രസിഡണ്ട് കെ. പി.റോസമ്മ, സ്റ്റാഫ് സെക്രട്ടറി .സുരേഷ്. ജി.എസ്, തുടങ്ങി മറ്റു ജീവനക്കാരും രക്ഷകർത്താക്കളും ട്രെയിനികളും പങ്കെടുത്തു
