കഠിനംകുളം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ. ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടതാണ് ഇരുവരും അഞ്ച് വാളുകളുമായി ചൊവാഴ്ച കഠിനംകുളത്തുള്ള ധനകാര്യ സ്ഥാപനത്തിലെത്തിയത്.
ഇതിൽ എഴുപതിനായിരം രൂപ സ്ഥാപനം നൽകി. ബാക്കി 80000 രൂപ കൂടി ഇന്നലെ നൽകാമെന്ന് പറഞ്ഞ് വിട്ടിരുന്നു. ധനകാര്യ സ്ഥാപനം ഇവരിൽ നിന്ന് വാങ്ങിയ വളകൾ മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ബാക്കി ക്യാശ് കൊടുക്കാൻ ചെന്നപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. ഇതോടെ ബാക്കി ക്യാശ് നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് യുവതിയെയും യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് .
