പാങ്ങോട്: തുടർച്ചയായ മഴയിൽ വീട് തകർന്നു വീണു. ഭരതന്നൂർ ഈട്ടിമുക്ക് ശ്രീഭവനിൽ രാജേന്ദ്രൻ പിള്ളയുടെ വീടാണ് കഴിഞ്ഞ ദിവസം തകർന്നത്. ഓടു മേഞ്ഞ വീടിന്റെ അടുക്കളയും പിൻഭാഗവും പൂർണമായും ഇടിഞ്ഞു വീണു. ശേഷിക്കുന്ന ഭിത്തികളും അപകടാവസ്ഥയിലാണ്.മേൽക്കൂര തകർന്ന് അപകടാവസ്ഥയിൽ ആയതിനാൽ വീട്ടുകാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി.
Contents
