ആറ്റിങ്ങൽ. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ ശാഖആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ടൗൺഹാളിന് എതിർവശം ലോഹിതഗിരി ബിൽഡിംഗ്സിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആണ് ബാങ്കിന്റെ പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര സോണൽ മാനേജർ അരുൺ വി പുതിയ ശാഖയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ബ്രാഞ്ച് മാനേജർ ആർ ബി സോഫിയ,ഡെപ്യൂട്ടി സോണൽ മാനേജർ ഷിബു ജേക്കബ്,തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസിനെയും ട്രഷറർ അനിൽകുമാർ അനിൽ ഏജൻസിയെയും ആദരിച്ചു



