വിഴിഞ്ഞം: കഞ്ചാവും ആയുധവുമായി കാറിൽ കറങ്ങി നടന്ന നിരവധി കേസിലെ പ്രതിയെ കുഴിവിളക്ക് സമീപത്തുനിന്ന് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുതിയതുറ ചെക്കിട്ട വിളാകം പുരയിടത്തിൽ ഷണ്ണർ എന്ന ഷാജനെയാണ് (32) അറസ്റ്റ് ചെയ്തത്. ഒരു കിലോയോളം കഞ്ചാവും വടിവാളും കണ്ടെടുത്തു.മോഷണം, പിടിച്ചുപറി, അടിപിടി ഉൾപ്പെടെ വിഴിഞ്ഞം, കാഞ്ഞിരംകുളം, പൂവാർ അടക്കം വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. എസ്.ഐമാരായ റ്റൈറ്റസ്, സജീർ, എ.എസ്.ഐമാരായ സതികുമാർ, റോയ്, പൊലീസുകാരായ ജോണി, ഷരൺ, രാജേഷ്, സന്തോഷ്, വിമൽ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
