പെരുമാതുറ : മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കാര്യവട്ടം എളുവിള കൃഷ്ണാഭവനിൽ മനീഷ് (38) ആണ് മരിച്ചത്.അഴിമുഖത്ത് നിന്നും ചൂണ്ടയിടുന്നതിനിടെ കാൽ വഴുത്തി കടലിലേക്ക് വീഴുകയായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തുകൾ വിവരം അറിയിച്ചതോടെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും കടലിൽ നിന്നും മൃതദ്ദേഹം കരയ്ക്കെത്തിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെയ്ൻ്റിംഗ് തൊഴിലാളിയായിരുന്ന മനീഷ് അവിവാഹിതനാണ്.അച്ഛൻ : ബാലകൃഷ്ണൻ ആശാരി, അമ്മ : വത്സല, സഹോദരൻ : ബീനേഷ്
