സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് ആറ്റിങ്ങൽ കച്ചേരി നടയിൽ വെച്ച് ആന്ധ്രയിൽ നിന്നും ആഡംബര കാറിൽ കടത്തി കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ എറണാകുളം എലൂർ സ്വദേശിയും നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരുന്നതുമായ ജയേഷ് എന്നയാളെയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാറും പിടികൂടി..പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലവൻ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അനികുമാറിനെ കൂടാതെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ,കെ. വി.വിനോദ്,ടി.ആർ മുകേഷ് കുമാർ, ആർ. ജി രാജേഷ് ,എസ് മധുസൂദനൻ നായർ , ഷാനവാസ്,പ്രിവന്റിവ് ഓഫീസർമാരായ റ്റി. റ്റി. ബിനേഷ്, രാജ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി,സുബിൻ,വിശാഖ്, രജിത് , രാജേഷ് , ഷംനാദ് എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.


