കിഴുവിലംഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലാണ് തീ പിടിച്ചത്. മുടപുരം ഈച്ചരൻ വിള സുമതിയുടെ , വിളയിൽ വീടാണ് തീ പിടിച്ചതു സംഭവം നടന്ന സമയം വീട്ടിൽ സുമതിയുടെ സഹോദരന്റെ മകൾ ശകുന്തള മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നു മുറികളും ഒരു അടുക്കളയും ഒരു ഇറയവും ഉൾപ്പെടെ മൺകട്ട കൊണ്ട് ഭിത്തികെട്ടി തടി മേൽക്കൂരയിൽ ഓല മേഞ്ഞതായിരുന്നു കത്തി നശിച്ച വീട്.ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയിത്തിൽ നിന്നും
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ .മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി വാട്ടർമിസ്റ്, എം ടി യൂ എന്നിവയുടെ പമ്പുകൾ പ്രവർത്തിപ്പിച്ചു തീ നിയന്ത്രണ വിധേയമാക്കി. വീട്ടുപകരണങ്ങളും മേൽക്കൂരയും വിലപ്പെട്ട രേഖകളും കത്തിനശിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നജിമുദീൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈൻ,വിജിൽലാൽ,രതീഷ്, അനൂപ്,നിതീഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)പ്രമോദ്, ഷിജിമോൻ, ഹോം ഗാർഡ് പ്രജീവ് എന്നിവരും പങ്കെടുത്തു.




