തിരുവനന്തപുരം;
ഇന്ത്യ മഹാരാജ്യത്തെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം ശാന്തിയുടെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കിയെടുക്കലാണെന്ന് , ആൾ ഇന്ത്യ പയാമേ ഇൻസാനിയത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാനവികതയുടെ സന്ദേശം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ആൾ ഇന്ത്യ ഹിന്ദു മുസ്ലിം ഏകതാ മഞ്ച് അഖിലേന്ത്യ അധ്യക്ഷൻ സ്വാമി ലക്ഷ്മി ശങ്കരാചാര്യ അഭിപ്രായപ്പെട്ടു.രാജ്യത്തെ പ്രധാന വിഭാഗങ്ങളായ ഹൈന്ദവരും മുസ്ലിംകളും പരസ്പരം പുലർത്തുന്ന തെറ്റിദ്ധാരണകളും , സംശയങ്ങളും ദൂരീകരിച്ചാൽ മാത്രമേ അത് സാധ്യമാവുകയുള്ളു. നാം എല്ലാവരും ഒരു രാജ്യ ക്കാരായിരുന്നിട്ടും പലരും, പരസ്പരം സംശയത്തിന്റെ കണ്ണുകൾ കൊണ്ട് നോക്കുന്നത് വേദനാജനകമാണ്. പലരും സ്വന്തം അയൽവാസികളെ കാണുന്നത് ബോംബും ആയുധവുമേന്തി നടക്കുന്നവരായിട്ടാണ്. ഇത് എല്ലാം ഇനന് രാജ്യത്ത് നടക്കുന്ന തെറ്റായ പ്രചാരങ്ങളുടെ ഫലമാണ്. ഈ പ്രചാരങ്ങളിൽ സാധാരണക്കാരായ ധാരാളം ആളുകൾ കുടുങ്ങുകയും നിരപരാധികളെ നിന്ദിക്കുകയും , ക്രൂശിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈ ദുഷ് പ്രചാരണങ്ങളിൽ ഞാനും ഭാഗമാക്കാവുന്ന ഒരു സാഹചര്യം ഉണ്ടായി , പഠനങ്ങളെ തുടർന്ന് ഇത് തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമായി. ഇത്തരുണത്തിൽ ലോകത്തിന് മുന്നിൽ സത്യം വിളിച്ചു പറയേണ്ടത് മതബോധവും, രാഷ്ട്രബോധവും ഉള്ള ഒരു പൗരൻ എന്ന നിലക്ക് എന്റെ ബാധ്യത ആണെന്ന് ഞാൻ മനസ്സിലാക്കി. തെറ്റിദ്ധാരണകൾ മാറ്റി രാജ്യത്തിൻറെ ഐക്യവും, അഖണ്ഡതയും കാത്തു സംരക്ഷിക്കുന്നതിന് വേണ്ടി സാഹോദര്യത്തിലും ഐക്യത്തിലും, ജീവിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിന്റെ വക്താക്കളാകുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
പോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ തിരുവനന്തപുരം തീയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പൽ വു വു ഡോക്ടർ സി. ഐ .ഡേവിഡ് ജോയ് മുഖ്യാതിഥിയായിരുന്നു . ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും ചാല ജുമാ മസ്ജിദ് ചീഫ് ഇമാമുമായ അബ്ദു ഷക്കൂർ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി . ഷഹീർ മൗലവി, ഓചിറ അബ്ദുസ്സലാം മൗലവി ഹുസ്നി, സൽമാൻ ഹുസ്നി, അബ്ദുൽ റഹ്മാൻ ഹുസിനി, പീർ മുഹമ്മദ്, ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
.
