ഒറ്റൂർ പഞ്ചായത്ത് തല വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് .പി.ബീന ഫ്ലാഗ് ഓഫ് ചെയ്തു. തെയ്യം,ചെണ്ടമേളം, മുത്തുക്കുട, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ മാവിൻമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കല്ലമ്പലം ജംഗ്ഷനിൽ സമാപിച്ചു.

ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, ഹരിത കർമ സേന അംഗങ്ങൾ, അംഗനവാടി പ്രവർത്തകർ, സ്കൂൾ അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കൃഷി, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ജീവനക്കാർ, വിദ്യാർത്ഥികൾ, പഞ്ചായത്തിലെ വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കർഷകർ, കർഷക തൊഴിലാളികൾ, പഞ്ചായത്തിലെ ഫുട്ബോൾ ടീം, ക്രിക്കറ്റ് ടീം, കരാട്ടെ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
400 ഇൽ പരം പേർ പങ്കെടുത്ത ജാഥയിൽ
പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ , അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ , വൈസ് പ്രസിഡന്റ് ജയപ്രകാശ്, നവകേരള സദസ്സ് സംഘാടക സമിതി അംഗം ഗിരീഷ് ലാൽ എന്നിവർ നേതൃത്വം നൽകി.
